കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള കന്നി കലവറയ്ക്ക് കുറ്റിയടിക്കല്‍ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ദേവസ്ഥാനത്തെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനത്തെയും പുതിയ സ്ഥാനത്തെയും ആചാര സ്ഥാനികര്‍, തറവാട് കാരണവര്‍ ആണ്ടി ഉദുമ എന്നിവരുടെ സാന്നിധ്യത്തില്‍ ചെക്യാര്‍പ്പ് മുരളീധരന്‍ ആചാരി കുറ്റിയടിക്കല്‍ ചടങ്ങിന് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കന്നി കലവറ നിര്‍മ്മാണത്തിന് ആവശ്യമായ പാലക്ക് കുറിയിടല്‍ ചടങ്ങും നടന്നു. മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍, കണ്‍വീനര്‍ വി.വി. കെ. ബാബു, ട്രഷറര്‍ എം.കെ നാരായണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ കൊട്ടന്‍കുഞ്ഞി അടോട്ട്, അശോകന്‍ മാണിക്കോത്ത്, രാഘവന്‍ പള്ളത്തിങ്കാല്‍, കുഞ്ഞിക്കണ്ണന്‍ അരയ വളപ്പ്, കൃഷ്ണന്‍ കൂട്ടക്കനി, കെ. വി. ലക്ഷ്മണന്‍, കണ്‍വീനര്‍മാരായ ബാലന്‍ മൊട്ടക്കാല്‍, ദിവാകരന്‍ മാണിക്കൊത്ത് തറവാട് പ്രസിഡണ്ട് നാരായണന്‍ മാസ്റ്റര്‍ മുതിയക്കാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള കൂവം അളക്കല്‍ ചടങ്ങ് മാര്‍ച്ച് 26 നും കലവറ നിറക്കല്‍ ഏപ്രില്‍ ആറിനും നടക്കും. ഏപ്രില്‍ 8 മുതല്‍ 12 വരെയാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം.