ഉദുമ : പുരുഷാര നിറവില്‍ ഉദുമ കണ്ണികുളങ്കര വലിയ വീട് തറവാട്ടില്‍ മാര്‍ച്ച് 28 മുതല്‍ 31 വരെ നടക്കുന്ന വായനാട്ടുകുലവന്‍ തെയ്യം കെട്ടിന് കൂവം അളന്നു. ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ മോഹനന്‍ കൊക്കാല്‍ ആണ് കൂവം അളന്നത്.
കുണ്ടംകുഴി പഞ്ചാലിംഗേശ്വര, തൃക്കണ്ണാട് ത്രയംബകേശ്വര , കീഴൂര്‍ ധര്‍മ ശാസ്താ, ഉദയമംഗലം മഹാവിഷ്ണു എന്നീ ക്ഷേത്രങ്ങളിലേക്കും , കോട്ടപ്പാറ
കുഞ്ഞിക്കോരന്‍, തളങ്കര ബാന്തുകുടി തറവാടുകളിലേക്കും 21 ഇടങ്ങഴി വീതവും പനയാല്‍ പഞ്ചലിംഗേശ്വര, തിരൂര്‍ പാര്‍ഥസാരഥി, കരിപ്പോടി ശാസ്താ വിഷ്ണു, അച്ചേരി മഹാവിഷ്ണു, തലക്ലായി സുബ്രഹ്‌മണ്യ, ബാര മഹാവിഷ്ണു, മൂക്കുന്നോത്ത് കാവ് ഭഗവതി, എരോല്‍കാവ് വൈഷ്ണവി,
മാന്യംകോട് ശാസ്താവിഷ്ണു ക്ഷേത്രങ്ങളിലേക്ക് 11 ഇടങ്ങഴിവീതവും നെല്ലാണ് കൂവം അളന്നത്. തറവാടിലേക്ക് തെയ്യംകെട്ടിനായി പച്ചരിയ്ക്കും പുഴുങ്ങലരിയ്ക്കും വേണ്ടി 6 പറ വീതം പ്രത്യേകം കൂവം അളന്നു. ചാക്കുകളില്‍ പ്രത്യേകം അളന്നു വേര്‍തിരിച്ച നെല്ല് തെയ്യംകെട്ടിന് മുന്‍പായി അതത് ഇടങ്ങളില്‍ എത്തിക്കും.
പാലക്കുന്ന് ക്ഷേത്ര സ്ഥാനികര്‍, ഭാരവാഹികള്‍, തറവാട് അംഗങ്ങള്‍, പ്രാദേശിക സമിതി അംഗങ്ങള്‍, നാട്ടുകാര്‍ അടക്കം വന്‍ ജനാവലി കൂവം അളക്കലില്‍ പങ്കെടുത്തു.
ശേഷം കൈവീതും ചടങ്ങിനെത്തിയവര്‍ക്കെല്ലാം ഭക്ഷണവും വിളമ്പി