ഇരിയണ്ണി : ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കര്‍ഷകര്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ചിന്’ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പേരടുക്കം മഹാത്മജി വായനശാല & ഗ്രന്ഥാലയം ദീപം തെളിയിച്ചുകൊണ്ട് പ്രതിഷേധിച്ചു.
അന്നമൂട്ടുന്ന കര്‍ഷകര്‍ ശത്രുക്കളല്ല അവര്‍ രാജ്യത്തിന്റെ അന്നദാതാക്കളാണ് അവരെ ഉപദ്രവിക്കാതെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ചേര്‍ത്തു നിര്‍ത്തി ജനങ്ങളെ പട്ടിണിക്കിടാതെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിന്റെതാണെന്നും യോഗം വിലയിരുത്തി. കര്‍ഷകരെ പോലീസിനെ കൊണ്ട് തല്ലി ചതക്കുന്നതിലും ഉപദ്രവിക്കുന്നതിലും യോഗം പ്രതിഷേധിച്ചു. വായനശാല പ്രസിഡണ്ട് കെ രഘു കണ്ണംക്കോള്‍ അദ്ധ്യഷതയും സെക്രട്ടറി കെ സത്യന്‍ സ്വാഗതവും പറഞ്ഞു. സി വിനോദ്കുമാര്‍, പി രാധാകൃഷണന്‍, ടി വി രജീഷ്, ടി സാജു, കെ എം ഹനീഫ, കെ രതീഷ്, ടി വി ദിനേശന്‍, കെ അഭിനവ് എന്നിവര്‍ പ്രസംഗിച്ചു.