കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജും പീപ്പിള്‍സ് കോളേജ് മുന്നാടും ഒപ്പത്തിനൊപ്പം. രാജപുരം ടെന്റ് പയസ് കോളേജില്‍ നടന്ന മല്‍സരത്തില്‍ വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, പുരുഷവിഭാഗത്തില്‍ രണ്ടാം സ്ഥാനവും നെഹ്റു കോളേജും പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, വനിത വിഭാഗത്തില്‍ രണ്ടാം സ്ഥാനവും പീപ്പിള്‍ കോളേജ് മൂന്നാടും നേടിയാണ് ഇരുവരും ടീമും ഒപ്പത്തിനൊപ്പം എത്തിയത്. വനിത വിഭാഗത്തില്‍ ബ്രണ്ണന്‍ കോളേജ് തലശ്ശേരിയും പുരുഷവിഭാഗത്തില്‍ മഹാത്മ കോളേജ് ഇരിട്ടിയും മൂന്നാം സ്ഥാനങ്ങള്‍ നേടി.
രാജപുരം ടെന്റ് പയസ് കോളേജ് മനേജര്‍ ഫാ.ബേബി കട്ടിയങ്കാല് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.എംഡി ദേവസ്യ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായിക അധ്യാപകരായ പ്രൊഫസര്‍ പി.രഘുനാഥ്, പ്രവീണ്‍ മാത്യു, കോളേജ് യൂണിയന് ചെയര്മാന് ശ്രീശാന്ത്, സ്പോര്‍ട്സ് ക്യാപ്റ്റന്‍ പോള്‍സണ്‍ എന്നിവര്‍ സംസാരിച്ചു. രതീഷ് വെള്ളച്ചാല്‍, മനോജ് അമ്പലത്തറ, റീജു എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.
സ്വര്‍ണ്ണ മെഡല്‍ നേടിയ നെഹ്റു കോളേജിലെ ടീം അംഗങ്ങള്‍
എം അഞ്ജിത (ക്യാപ്റ്റന്‍), കെ. രേവതി മോഹന്‍, കീര്‍ത്തന കൃഷ്ണന്, ഗായത്രി വിനോദ്, സി.എച്ച് ശ്രാവ്യ, ഗായത്രി ചന്ദ്രന്, എ.ബി അഞ്ജലി, ദേവിക ദിനേശന്, ഇ.ശിവപ്രിയ, എ ദക്ഷിത എന്നിവരാണ്. ബാബു കോട്ടപ്പാറ (കോച്ച്), എം.കെ സുധീഷ് (മനേജര്‍).
സ്വര്‍ണ്ണ മെഡല്‍ നേടിയ പീപ്പിള്‍ കോളേജിലെ ടീം അംഗങ്ങള്‍.
യദു കൃഷ്ണന് (ക്യാപ്റ്റന്‍), വി.ശ്രീശാന്ത്, കെ.കൃപേഷ്, വി.ശ്രീരാജ്, വി.എം. മിഥുന്, എ മിഥുന് രാജ്, എം.സല്മാന് ഫാരിസ്, പി ശ്രീ സായന്ത്,
എം അഭിജിത്ത്, കെ അമല്‍ ശ്രീധര്‍, കെ രാഹുല്‍ (കോച്ച്). സജിത്ത് അതിയാമ്പൂര് (മനേജര്‍).