രാജപുരം : അയ്യങ്കാവ് ഉഷസ് വായന ശാല – ഒന്നാം മൈല്‍ കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ വായനശാലയില്‍ വെച്ച് സൗജന്യ ആയുഷ്മാന്‍ ഭാരത് ക്യാമ്പ് സംഘടിപ്പിക്കുന്നു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (ABHA) രജിസ്റ്റര്‍ ചെയ്യുന്നതിനും, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അംഗമായവര്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ലഭ്യമാക്കുന്നതിനും ക്യാമ്പില്‍ സൗകര്യമുണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്,ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ എന്നിവ കൊണ്ട് വരണം.ക്യാമ്പില്‍ ഹെല്‍ത്ത് കാര്‍ഡ് പ്രിന്റ് നല്‍കുന്നത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.