തദ്ദേശസ്ഥാപനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ കള്ളാര്‍ പഞ്ചായത്ത് ഓഫിസ്‌ന് മുന്നില്‍ ധര്‍ണ്ണ നടത്തി.

രാജപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതി തുകയും ഗ്രാന്റുകളും സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിലും, ബജറ്റില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തുക വെട്ടി കുറച്ചതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ കള്ളാര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ. ഗോപി, പ്രിയ ഷാജി, രാധാമണി എം, ഷോബി ജോസഫ് ,രേഖ സി, ഗീത പി, അലക്‌സ് നെടിയകാല, സന്തോഷ് വി ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *