രാജപുരം : സെന്റ് പയസ് ടെന്‍ത് കോളേജിലെ ‘റൂസ്സാ’ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന്‍ ശിലാഫലകംഅനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ദേവസ്യ എം ഡി , ലോക്കല്‍ മാനേജര്‍ റവ. ഫാ. ബേബി കട്ടിയാങ്കല്‍, കോളേജ് ബര്‍സാര്‍ റവ. ഫാ. ഡിനോ കുമ്മാനിക്കാട്ട്, സ്റ്റാഫ് ക്ലബ്ബ് പ്രതിനിധി ഡോ. ജിജികുമാരി ടി, പി.ടി.എ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കെ.ജെ, കോളേജ് യൂണിയന്‍ സെക്രട്ടറി ചഞ്ചല്‍ വര്‍ഗ്ഗീസ്, റൂസ്സാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആശാ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.