പാലക്കുന്ന് : മീനത്തില്‍ നടക്കാനിരിക്കുന്ന പൂരോത്സവത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകത്തിലെ തറയില്‍ വീടുകളില്‍ നടന്ന മറുത്തു കളി കീഴ്ത്തറയിലെ കളിയോടെ സമാപിച്ചു. മേല്‍ത്തറയിലെ രാജേഷ് അണ്ടോളും , കീഴ്ത്തറയിലെ ബാബു അരയിയുമാണ് കീഴൂര്‍ കീഴ്ത്തറയില്‍ സംവാദം നടത്തിയത്.പൂരക്കളിയും മറുത്തു കളിയും കാണാന്‍ നിരവധി പേര്‍ കീഴ്ത്തറ വീട്ടിലെത്തി. അതത് തറയില്‍ വീടുകളില്‍ പണിക്കന്മാരുടെ നേതൃത്വത്തില്‍ പൂരക്കളി തുടരും. ഇനിയുള്ള മറുത്തു കളികള്‍ പൂരോത്സ നാളുകളില്‍ ക്ഷേത്രത്തില്‍ നടക്കും.