കാസര്‍ഗോഡ് ജില്ല സബ് ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 2024 ഫെബ്രു 25ന്

ഉദുമ: കാസര്‍ഗോഡ് ജില്ല കബഡി ടെക്നിക്കല്‍ കമ്മിറ്റിയും ജെകെ അക്കാദമി കാസര്‍ഗോഡും സംയുക്തമായി സഘടിപ്പിക്കുന്ന 33മത് കാസര്‍ഗോഡ് ജില്ല സബ് ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 2024 ഫെബ്രുവരി 25ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ കാസര്‍ഗോഡ് നായ്കാപ്പിലെ ജെകെ അക്കാദമിയില്‍ വച്ച് നടക്കും. കളിക്കാരുടെ തൂക്കം 55കിലോയില്‍ കൂടാന്‍ പാടില്ല. 2024 മാര്‍ച്ച് 19 നുള്ളില്‍ 16 വയസ്സ് പൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളും, 2024 ഏപ്രില്‍ 3 ന് 16 വയസ്സ് പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളും വയസ്സ് തെളിയിക്കുന്ന രേഖകളുമായി അന്നേദിവസം രാവിലെ 9മണിക്കും 10.30നും ഇടയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു. 2024 മാര്‍ച്ച് 1, 2 തീയ്യതികളില്‍ കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാസര്‍ഗോഡ് ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281556968, 9446772424.

Leave a Reply

Your email address will not be published. Required fields are marked *