കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള നീന്തല്‍ മത്സരങ്ങള്‍ പള്ളിക്കര സിര്‍വ അക്വാട്ടിക് സെന്ററില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
എം.ജി.പുഷ്പ, വാര്‍ഡ് മെമ്പര്‍ മൗവ്വല്‍ കുഞ്ഞബ്ദുള്ളഎന്നിവര്‍ സംസാരിച്ചു. വി ഗീത സ്വാഗതം പറഞ്ഞു. നീന്തല്‍ മത്സരങ്ങളില്‍ മടിക്കൈ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. ബ്ലോക്ക് തല കേരലോല്‍സവത്തി ന്റെ ഭാഗമായുള്ള കലാ മത്സരങ്ങള്‍ 28,29 തീയതികളില്‍ മടിക്കൈ അമ്പലത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കും 28ന് ഓഫ് സ്റ്റേജ് ഇനങ്ങളും 29ന് സ്റ്റേജ് ഇനങ്ങളും നടക്കും.