കൊന്നക്കാട് : കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സ്‌നേഹവുമായ് കാരുണ്യ തീരം വാട്‌സാപ് കൂട്ടായ്മ.കരള്‍ രോഗ ബാധ്യതയെ തുടര്‍ന്ന് ചികിത്സയ്ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിഷക്ക് കാരുണ്യ തീരം പ്രവര്‍ത്തകര്‍ സ്വരൂപ്പിച്ച ഒരു ലക്ഷം രൂപ കൈമാറി.നൂറു പേരില്‍ നിന്ന് 1000 രൂപ വീതം സംഭാവനയായ് സ്വീകരിച്ചാണ് ഈ തുക കണ്ടെത്തിയത്. കൂട്ടായ്മ അംഗം സിനാന്‍ അനീസ് ആഷിക് മുബഷിര്‍ എന്നിവര്‍ രോഗിയുടെ വീട്ടില്‍ എത്തി തുക കയ്മാറി.2018 മുതല്‍ ചെറിയ രീതിയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തി വരുന്ന കൂട്ടായ്മ ഇതിനോടകം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. 30 ഇല്‍ താഴെ മാത്രം അംഗങ്ങളുള്ള ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം എല്ലാവര്‍ക്കും മാതൃക ആണ് എന്ന് കൂട്ടായ്മ അംഗം ആഷിദ് പറഞ്ഞു.