പാലക്കുന്ന് : തിരുവക്കോളി ഗവ. എല്‍.പി. സ്‌കൂള്‍ 87-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ ഒരുക്കിയ ഭക്ഷ്യമേള വേറിട്ട അനുഭവമായി. നാടന്‍പാട്ട് കലാകാരന്‍ സുഭാഷ് ആറുകരയുടെ പാട്ടരങ്ങും, വിദ്യാലയ മികവ് വിഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. വാര്‍ഷിക ആഘോഷം മാര്‍ച്ച് 2ന് വൈകുന്നേരം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിയുടെ അധ്യക്ഷതയില്‍ സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമാതാരവും നോവലിസ്റ്റുമായ ഡിവൈ.എസ്.പി. സിബി തോമസ് മുഖ്യാതിഥിയായിരിക്കും. തിരുവാതിരക്കളിയും വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും ഒരുക്കുന്ന കലാസന്ധ്യ പരിപാടികളും ഉണ്ടാകും.