പാലക്കുന്ന്: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 1 മുതല്‍ 12 വരെ നടക്കുന്ന പാലക്കുന്ന് ഫെസ്റ്റിന്റെ കാല്‍നാട്ടല്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി നിര്‍വഹിച്ചു. വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി.വി. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ.ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി.കെ. രാജേന്ദ്രനാഥ് , പഞ്ചായത്ത് അംഗങ്ങളായ വി.കെ. അശോകന്‍, പി.സുധാകരന്‍, കെ.ബി. എം. ഷെരീഫ്, ടി. കണ്ണന്‍, ഉദയമംഗലം സുകുമാരന്‍, നാസര്‍, പള്ളം നാരായണന്‍ പ്രസംഗിച്ചു. തൃക്കണ്ണാട്, പാലക്കുന്ന് ക്ഷേത്രങ്ങളിലെ ഉത്സവ നാളില്‍ നടക്കുന്ന ഫെസ്റ്റില്‍ വിജ്ഞാനവും വിനോദവും നല്‍കുന്ന നൂറിലധികം സ്റ്റാളുകളും എല്ലാ ദിവസവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.