കാഞ്ഞങ്ങാട് : ബ്ലോക്ക് കേരളോത്സവ മത്സരത്തിന്റെ ഭാഗമായുള്ള ചെസ്സ് മത്സരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശ്രീലത മത്സരം ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗം മത്സരത്തില്‍ ഉദുമ പഞ്ചായത്തിലെ ശ്രീരാജ് ഒന്നാം സ്ഥാനവും മടിക്കൈ പഞ്ചായത്തിലെ വിനീത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതകള്‍ക്കായുള്ള മത്സരത്തില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ പ്രതിഭ ഒന്നാം സ്ഥാനവും ഉദുമ പഞ്ചായത്തിലെ ജയശ്രീ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.