കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും പ്രശസ്ത സിനിമാ താരം പി.പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും പ്രശസ്ത സിനിമാ താരം പി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ സമ്മാനദാനം നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായി , ഹെഡ്മിസ്ട്രസ് സുമതി പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് മെമ്പര്‍ ശ്രീലത പി വി, കോടോം ബേളൂര്‍ പഞ്ചായത്തംഗം പി കുഞ്ഞികൃഷ്ണന്‍, ബ്ലോക്ക് പ്രോഗ്രാം കേ- ഓഡിനേറ്റര്‍ ഡോ. കെ.വി രാജേഷ്, എസ് എം സി ചെയര്‍മാന്‍ ടി ബാബു ,മദര്‍ പി ടി എ പ്രസിഡന്റ് വിദ്യ, മുന്‍ എസ് എം സി ചെയര്‍മാന്‍ ടി കോരന്‍, പിടിഎ വൈസ് പ്രസിഡന്റ് പി രമേശന്‍, സിനിയര്‍ അസിസ്റ്റന്റ് മാരായ എലിസബത്ത് അബ്രാഹം,കൃഷ്ണന്‍ എ എം , സ്റ്റഫ് സെക്രട്ടറി മാരായ രഞ്ജിത്ത് ടി ആര്‍, പ്രസീജ പി , സിനിയര്‍ അധ്യാപകന്‍ ബാലചന്ദ്രന്‍ എന്‍, സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ ദുര്‍ഗ്ഗാ പ്രസാദ് പുന്നപ്പുള്ളി, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് പത്മനാഭന്‍ വി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ രമ്യ കെ വി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *