തീരദേശ ഗ്രാമീണര്‍ക്കുള്ള ധാരണകള്‍ അറിയുന്നതിനായി ഏകദിന ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചു (ഐസിഎസ്എസ്ആര്‍)മായി സഹകരിച്ച് ഹ്രസ്വകാല ഗവേഷണ പദ്ധതിയുടെ ഭാഗമായി ശുദ്ധജലം, ശുചിത്വ രീതികള്‍, മൈക്രോപ്ലാസ്റ്റിക് മലിനീകരണം എന്നിവ സംബന്ധിച്ച് തീരദേശ ഗ്രാമീണര്‍ക്കുള്ള ധാരണകള്‍ അറിയുന്നതിനായി ഏകദിന ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ കേരള എക്‌സിക്യുട്ടിവ് ഡയറക്ടര്‍ യു.വി. ജോസ് ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊജക്ട് ഡയറക്ടര്‍മാരായ പ്രൊഫ. അമൃത് ജി. കുമാര്‍, ഡോ. എസ്. അന്‍ബഴഗി, പ്രൊഫ. മുത്തുകുമാര്‍ മുത്തുച്ചാമി, പ്രൊഫ. എ.എ. മുഹമ്മദ് ഹത്ത, ഡോ. എം. നാഗലിംഗം എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സസ് ഡീന്‍ ഡോ. എ.വി. സിജിന്‍കുമാര്‍, എന്‍വിയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം അധ്യക്ഷന്‍ ഡോ. സുധിഷ ജോഗയ്യ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മികച്ച എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ എന്‍എന്‍എസ് യൂണിറ്റ് 3ന്റെ ആഭിമുഖ്യത്തില്‍ മികച്ച വൊളണ്ടിയര്‍മാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. എം.എ. നിഷാദ്, സനത് മാവില, മധുരാജ്, ശ്രുതി മോഹന്‍, ഗായത്രി (2020-2022 ബാച്ച്), ദേവിക ഗംഗന്‍, അക്ഷയ്, ശശി രഞ്ജന്‍, ആശിഷ് കുമാര്‍ ദുബെ, പ്രശാന്ത്, സായ്‌നാഥ് (2021-2023 ബാച്ച്), രവി പൂജാര, തേജോലക്ഷ്മി, ആകാശ് ഗുപ്ത, ഇഷാന്‍, അവ്‌നി ആകാശ്, ആര്‍ദ്ര (2022-2024 ബാച്ച്) എന്നിവര്‍ മികച്ച വൊളണ്ടിയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍നിന്നും ദേവിക ഗംഗനെ ഏറ്റവും മികച്ച വൊളണ്ടിയറായും തെരഞ്ഞെടുത്തു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹിന്ദി വിഭാഗം അധ്യക്ഷന്‍ പ്രൊഫ. മനു, പ്രോഗ്രാം ഓഫീസര്‍ ഡോ. സീമാ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എജ്യൂക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി.എ. ഗീത എന്‍എസ്എസ് യൂണിറ്റ് 3ന്റെ പുതിയ പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *