അട്ടേങ്ങാനം: ANTI NARCOTICS CAMPAIGN Reconnecting Youth ന്റെ ഭാഗമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്ഗ് നേതൃത്വത്തില്‍ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാര്‍ സി. സ്‌പെഷ്യല്‍ ജഡ്ജ് ഹോസ്ദുര്‍ഗ്ഗ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയരാജ് പി.കെ വിഷയം അവതരിപ്പിച്ച് ക്ലാസ്സ് എടുത്തു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ആധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ സ്വാഗതം പറഞ്ഞു. പാരാലീഗല്‍ വളണ്ടിയര്‍ എം. സുകുമാരന്‍ നന്ദി രേഖ പ്പെടുത്തി.