കുറ്റിക്കോല്‍: കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവ നഗരിയില്‍ കുറ്റിക്കോല്‍ ബദര്‍ ജമാഅത്ത് ഭാരവാഹികള്‍ എത്തി കലവറയിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കി സമൂഹത്തിന് മാതൃകയായി. ജമാഅത്ത് ഭാരവാഹികളെ കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രം കഴകം സ്ഥാനികരും ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ജമാഅത്ത് പ്രസിഡണ്ട് മീത്തല്‍ മുഹമ്മദ് കുഞ്ഞി ഹാജി സെക്രട്ടറി എം.സി ജലാലുദ്ദീന്‍ , കുറ്റിക്കോല്‍ മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ടി സിദ്ദീഖ്, ജനറല്‍ സെക്രട്ടറി അനീസ് അത്തിയടുക്കം, എ എം മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ഖാദര്‍ ഹാജി, കുഞ്ഞബ്ദുള്ള പുളുവിഞ്ചി ,ഹംസ കളക്കര , ടി മാലിങ്കന്‍, ടി മധുസൂദനന്‍, സത്യന്‍ കാര്‍ന്നോര്‍ , ഹനീഫ എടമ്പൂരടി, ലത്തീഫ് എന്നിവര്‍ സന്നിഹിതരായിരുന്നു