രാജപുരം: എണ്ണപ്പാറ, വേങ്ങച്ചേരി ഊരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് എന്ന സ്വപ്നം സഫലമായി. വര്‍ഷങ്ങളായി പുറം പോക്കില്‍ കുടില്‍ കെട്ടിയാണ് താമസം.സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഇതുവരെ റേഷന്‍ കാര്‍ഡ് കിട്ടാത്തതിന് കാരണം. കോടോം- ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ വാര്‍ഡ് ഊരുമൂപ്പനും പ്രൊജക്ട് ലെവല്‍ ട്രൈബല്‍ ഡവലപ്മെന്റ് കമ്മിറ്റി പ്രസിഡണ്ടുമായ രമേശന്‍മലയാറ്റുകര താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി സജീവനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെയാണ് ഇരുപതില്‍പരം ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ സീനിയര്‍ ക്ലര്‍ക്ക് പി. പ്രജിത,താലൂക്ക് ഓഫീസ് ജീവനക്കാരന്‍ സവിദ് കുമാര്‍ എന്നിവരോടൊപ്പം ഊരുമൂപ്പന്‍ പറഞ്ഞ ആദിവാസി കുടുംബങ്ങളെ നേരില്‍ കണ്ടു. ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ സ്ഥിരതാമസക്കാരാണെന്ന് സാക്ഷ്യപ്പെടുത്തുകയും ഈ കുടുംബങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കി. ടി.എസ് ഒയുടെ ഇടപെടല്‍ മൂലം അഞ്ച് ദിവസത്തിനുള്ളില്‍ ഈ ആദിവാസി കുടുംബങ്ങള്‍ക്ക് ബി പി എല്‍ റേഷന്‍ കാര്‍ഡും ലഭ്യമാക്കി. കുടുംബങ്ങള്‍ക്കുള്ള റേഷന്‍ കാര്‍ഡിന്റെ വിതരണ ഉത്ഘാടനം എണ്ണപ്പാറ ഊരില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് മെമ്പര്‍ എം അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് അംഗം ഇ.ബാലകൃഷ്ണന്‍, അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ്,തായന്നൂര്‍ വില്ലേജ് ഓഫീസര്‍ എച്ച്.ജെ അജിത് കുമാര്‍, നബാര്‍ഡ് പ്രോഗ്രാം ഓഫീസര്‍ ഇ. സി ഷാജി, ഊരു മൂപ്പന്‍ രമേശന്‍ മലയാറ്റുകര, പൊതു പ്രവര്‍ത്തകന്‍ പി.ജെ വര്‍ഗ്ഗീസ്, വേങ്ങച്ചേരി വി.പി.സി ഭാരവാഹി ബാബു വേങ്ങച്ചേരി, പ്രമോട്ടര്‍മാരായ എം. ലിഥില, ദിവ്യകുഞ്ഞികണ്ണന്‍, രമഉദയപുരം, സീനിയര്‍ ക്ലര്‍ക്ക് ബിനോയ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി സജീവന്‍ സ്വാഗതവും ആര്‍ ഐ ജാസ്മിന്‍ കെ ആന്റണിനന്ദിയുംപറഞ്ഞു