ഹാർമോണിയം ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹാർമോണിയം ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത : Degree/ Diploma/ Certificate from an institution recognized by Govt. in the respective subject or Gurukula Vidhyabhyasam. 18 നും 44 വയസിനു മധ്യേയുള്ളവർക്ക് അപേക്ഷിക്കാം. 18000-41500 രൂപയാണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 11 നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.  

Leave a Reply

Your email address will not be published. Required fields are marked *