രാജപുരം : മാര്‍ച്ച് 25 മുതല്‍ 28 വരെ ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ അന്നദാനത്തിന്റെ ആവശ്യത്തിനായി കുഞ്ഞിക്കൊച്ചി-എമ്പംകൊടല്‍ പ്രാദേശിക സമിതി കൃഷി ചെയ്ത വെള്ളരി, മത്തന്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ആഘോഷ കമ്മിറ്റി കണ്‍വീനറും പഞ്ചായത്തംഗവുമായ പി. ഗോപി നിര്‍വഹിച്ചു. പ്രാദേശിക സമിതി പ്രസിഡന്റ് പ്രഭാകരന്‍. പി. വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ശ്യാമള സ്വാഗതവും പറഞ്ഞു. വാര്‍ഡ് കണ്‍വീനര്‍ എ. അരവിന്ദന്‍, പ്രാദേശിക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.