പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം തിങ്കളാഴ്ച്ച പ്രധാനമന്ത്രി ഓണ്‍ ലൈനായി തറകല്ലിടുകയാണ്. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉദുമ പഞ്ചായത്ത് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമ പഞ്ചായത്ത് ഹരിത സേനാംഗങ്ങള്‍ സ്റ്റേഷന്‍ പരിസരവും പ്ലാറ്റ്‌ഫോവും വൃത്തിയാക്കാന്‍ ഞായറാഴ്ച രാവിലെ ഇവിടെ എത്തി. മാലിന്യങ്ങള്‍ ശേഖരിച്ച് കെട്ടുകളാക്കി നീക്കം ചെയ്തു.