കാഞ്ഞങ്ങാട് : കൊടും വേനലില്‍ കുടിനീരുമായ് ഡി.വൈ.എഫ്‌ഐ. ജില്ലയിലെ മുഴുവന്‍ യൂണിറ്റികളിലും നഗര കേന്ദ്രങ്ങളിലും സ്‌നേഹമൊരു കുമ്പിള്‍ ദാഹജല പന്തല്‍ സ്ഥാപിക്കും.ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് വെച്ച് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നഗരത്തില്‍ ദാഹജല പന്തല്‍ സ്ഥാപിച്ചത്.ജില്ലാ പ്രസിഡന്റ് അഡ്വ.ഷാലു മാത്യു അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ വിപിന്‍ ബല്ലത്ത്,അനീഷ് കുറുമ്പാലം എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ഗിനീഷ് സ്വാഗതം പറഞ്ഞു