രാജപുരം:കോടോം ബേളൂര്‍ പഞ്ചായത്തിലെ മലയാറ്റുകര ഊരിലെ ( കോളനി) കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പാത്രങ്ങളും, ഗ്ലാസുകളും വാങ്ങി വിതരണം ചെയ്തു.
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍് പി.ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനീ കൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ അനില്‍കുമാര്‍, ഇ.ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ ഊരുവാസികള്‍ക്ക് സാധനങ്ങള്‍ കൈമാറി. മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായുള്ള മാത്യകാ പ്രവര്‍ത്തനമാണ് ഊരില്‍ നടന്നത്.