രാജപുരം: പണാംകോട് മുണ്ട്യക്കാൽ ശ്രീ ചാമുണ്ഡിയമ്മ പൊറോന്തിയമ്മ ഗുളിക ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം നടന്നു. അതിപുരാതന കാലം മുതൽ ആഘോഷിച്ചു വരുന്ന ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും നിറപുത്തരി ഉത്സവം എല്ലാ വർഷവും തുലാം പത്തിന് നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ നടത്തിവരുന്നു. അതി പുരാണ കാലഘട്ടത്തിൽ ദേവക്രിയ ബ്രാഹ്മണ വിഭാഗം നടത്തിവന്നത് . കാലത്തിന്റെ കുത്തൊഴുക്കിൽ ബ്രാഹ്മണ വിഭാഗം ക്ഷയിക്കുകയും അത് പിന്നീട് കോടോത്ത് തറവാടിന് ഏൽപ്പിച്ചു. കോടോത്ത് തറവാട്ടുകാർ ആദിവാസി വിഭാഗത്തിൽ പെടുന്ന മാവിലൽ സമുദായത്തിന് ഏൽപ്പിച്ചപ്പോൾ ദേവക്രിയ മാറി അസുര ക്രിയയാണ് ഇപ്പോൾ നടക്കുന്നത്.