കാഞ്ഞങ്ങാട്:കെ. എസ്. കെ. ടി. യു അജാനൂര്‍ പഞ്ചായത്ത് തലത്തില്‍ മാണിക്കോത്ത് സംഘടിപ്പിച്ച പെന്‍ഷന്‍ വാങ്ങുന്നവരുടെയും, ക്ഷേമനിധി മെമ്പര്‍മാരുടെയും ‘പാവങ്ങളുടെ പടയണി ‘കെ .എസ്. കെ. ടി. യു സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ. പി. സതീഷ് ചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.കെ. എസ് .കെ. ടി. യു ജില്ലാ കമ്മിറ്റി മെമ്പര്‍ കമലാക്ഷന്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു.ഡി .വൈ. എഫ് .ഐ ജില്ലാ ട്രഷറര്‍ കെ .സബീഷ്, ചെറാക്കോട്ട് കുഞ്ഞികണ്ണന്‍, പി. ദാമോധരന്‍, പി. എ. ശകുന്തള,കെ .വി .സുകുമാരന്‍ , വി വി തുളസി, എം .വി .രാഘവന്‍, എം. വി .നാരായണന്‍ എന്നിവര്‍ സംസാരിച്ചു.എ. വി. പവിത്രന്‍ സ്വാഗതം പറഞ്ഞു