പാലക്കുന്ന്: സമരം ചെയ്യുന്ന കര്‍ഷകരെ ശത്രുക്കളായികണ്ട് അക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ ഉന്നയിക്കുന്ന താങ്ങുവിലയുള്‍പെടെയുള്ള ആവശ്യങ്ങള്‍ നിരുപാധികം അംഗീകരിക്കണമെന്നും അസോസിയേഷന്‍ ഓഫ് കേരള ഗവണ്‍മന്റ് കോളജ് ടീച്ചേഴ്‌സ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോളജ് അധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട ഡി.എ.കുടിശ്ശിക അനുവദിക്കുക, പി.എം.ഉഷ പദ്ധധിയുടെ ഫോക്കസ് ജില്ലകളില്‍കാസറകോടിനെയും ഉള്‍പ്പെടുത്തുക, ജില്ലയിലെ സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാപ്രസിഡന്റ് കെ.വിദ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. എസ്.മുരളി, മില്‍മ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി. വി. രമേശന്‍, കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ ട്രഷറര്‍ എം. ജിതേഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍:കെ വിദ്യ (പ്രസി.), പി. കെ. രതീഷ്, (വൈ. പ്രസി.), ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരി (സെക്രട്ടറി), കെ.ദീപ, (ജോ. സെക്ര.), എം.അനൂപ് കുമാര്‍ (ട്രഷ.).