കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും കേരളത്തിലേക്ക് വന്ന പ്രവാസിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പാലക്കാട് സ്വദേശി രജീഷാണ് പിടിയിലായത്. ഷൂസിനകത്ത് പ്രത്യേക അറിയുണ്ടാക്കി നിറം മാറ്റിയ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്ന് 340 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം നെടുമ്ബാശ്ശേരിയില്‍ വച്ച് പിടികൂടിയിരുന്നു. മാലിയില്‍ നിന്നും വന്ന വിമാനത്തിന്റെ ടോയ്ലറ്റില്‍ നിന്നും 500 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണം 10 കഷണങ്ങളാക്കി സൂക്ഷിച്ച നിലയിലായിരുന്നു. വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്ത് വ്യാപകമായതിനാല്‍ കസ്റ്റംസിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.
: