കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന എസ് ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചറിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി നിര്‍വ്വഹിച്ചു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചറിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിര്‍വ്വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് അസി.സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പദ്ധതിയാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫര്‍ണിച്ചര്‍. ഒരു കസേരയും ഒരു ടേബിളുമാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തത്. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരന്‍ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ കെ , പഞ്ചായത്ത് അസി സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍ എന്നിവര്‍ സംസാരിച്ചു. എസ്.ടി പ്രമോട്ടര്‍മാര്‍, ഗുണഭോക്താക്കളായ കുട്ടികളും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *