രാജപുരം : പടന്നക്കാട് കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തി പരിചയ പരിപാടിയുടെ ഭാഗമായി പനത്തടി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക രോഗകീട പരിശോധന ക്യാമ്പ് പാണത്തൂരില്‍ സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് മാവിന്‍ തൈക്ക് വൈള്ളമൊഴിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ് അധ്യഷനായി. പടന്നക്കാട് കാര്‍ഷിക കോളേജ് സസ്യ രോഗ വിഭാഗം മേധാവി ഡോ. സൈനമോള്‍ കുര്യന്‍ന്‍ വിഷയവതരണം നടത്തി.ആരോഗ്യ – വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുപ്രിയ ശിവദാസന്‍,ലതാ അരവിന്ദന്‍, രാധാകൃഷ്ണഗൗഡ, പഞ്ചായത്ത് അംഗങ്ങളായ കെ. കെ. വേണുഗോപാല്‍, എന്‍.വിന്‍സെന്റ്, രാധാസുകുമാരന്‍, വി.വി.ഹരിദാസ്, കെ.എസ്. പ്രീതി, ഫാ: വര്‍ഗീസ് ചെറിയപ്പുറത്ത്,മൈക്കിള്‍ പൂവത്താനി, കൃഷി ഓഫീസര്‍ അരുണ്‍ജോസ്, വിദ്യാര്‍ത്ഥി പ്രധിനിധി ബിനില്‍ ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കാര്‍ഷിക വിഷയങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളുടെ വിഷയ അവതരണവും , രോഗ കീട നിര്‍ണയവും കാര്‍ഷകരോടൊത്തുള്ള മുഖാമുഖം പരിപാടിയും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുടെ കൃഷിതോട്ട സന്ദര്‍ശനവും നടത്തി.