രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയുടേയും പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ പതിനാല് വാര്‍ഡുകളിലും കണ്ണ് പരിശോധന ക്യാമ്പില്‍ പങ്കെടുത്ത 500 ഓളം രോഗികളെ പരിശോധിച്ചതില്‍ നൂറ് പേര്‍ക്കുള്ള കണ്ണട വിതരണം പൂടംകല്ല് ആശുപത്രിയില്‍ വെച്ച് നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി സുകു പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്പ്രസിഡന്റ് ടി.കെ.നാരായണന്‍ കണ്ണട വിതരണോദ്ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം ലീല ഗംഗാധരന്‍, സണ്ണി എബ്രഹാം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വിമല , പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍ കെ കമ്മത്ത് എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.