ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 6.30ന് നാടക രാവ്

രാജപുരം : ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നാളെ അവതരിപ്പിക്കുന്ന നാടകരാവ് ന്റെ ഉദ്ഘാടനം വൈകുന്നേരം 6 മണിക്ക് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ പ്രസാദ് നിര്‍വ്വഹിക്കും. തുടര്‍ന്ന് മാച്ചിപ്പള്ളി യൂത്ത് ഫൈറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സിനിമാറ്റിക് ഡ്രാമ തീക്കാളി.
7.30 ന് പനത്തടി വിജയ കലാസമിതിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടകം മഞ്ഞ് പെയ്യുന്ന മനസ്സ്.

Leave a Reply

Your email address will not be published. Required fields are marked *