ഇരിയണ്ണി : പേരടുക്കം മഹാത്മജി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു ജാതി, മതം, വര്‍ഗം, വര്‍ണ്ണം, വസ്ത്രം, ഭക്ഷണം എന്നിവയുടെ ഒക്കെ പേരില്‍ മനുഷ്യനെ തരം തിരിക്കുന്ന ഈ കാലഘട്ടത്തിലാണ് ഗാന്ധിജിയുടെ വാക്കുകളും പ്രവൃത്തികളും നാം തിരിച്ചറിയേണ്ടതെന്നും ഓരോ മതക്കാരുടെ മതവും അവരുടെ ഭക്തി വിശ്വാസവും അവരവരുടെ വിശ്വാസത്തിനനുസരിച്ച് നിറവേറ്റാന്‍ കഴിയുമ്പോഴാണ് യഥാര്‍ഥ ജനാധിപത്യം സാധ്യമാക്കുന്നതെന്നും ഗാന്ധിസ്മൃതി സദസ് പരിപാടിയില്‍ പ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എ ജ്യോതികുമാരി ടീച്ചര്‍ പറഞ്ഞു. വായനശാല പ്രസിഡണ്ട് കെ രഘു കണ്ണംക്കോള്‍ അദ്ധ്യഷം വഹിച്ച ചടങ്ങിന് സെക്രട്ടറി കെ സത്യന്‍ സ്വാഗതം പറഞ്ഞു. പി രാധാകൃഷ്ണന്‍, പി രവീന്ദ്രന്‍, ക്ലബ്ബ് സെക്രട്ടറി ടി വി രജീഷ്, വനിതാവേദി പ്രസിഡണ്ട് ശാന്തകുമാരി, ടി സാജു എന്നിവര്‍ ആശംസകള്‍ അറിയിച്ചു വായനശാല വൈസ് പ്രസിഡണ്ട് സി വിനോദ്കുമാര്‍ ചടങ്ങിന് നന്ദി പറഞ്ഞു