നീലേശ്വരം നഗരസഭയുടെ ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു

തദ്ദേശസ്ഥാപനങ്ങള്‍ നികുതിയേതര വരുമാനം
വര്‍ധിപ്പിക്കണം: മന്ത്രി എം.ബി രാജേഷ്

നീലേശ്വരം: തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ നികുതിയേതര വരുമാനം കണ്ടെത്താനും പ്രയോജനപ്പെടുത്താനും ശ്രമിക്കണമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നീലേശ്വരം നഗരസഭയുടെ പുതിയ ബഹുനില ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്താകെ എല്ലാ മേഖലകളിലുമായി തൊള്ളായിരത്തോളം സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനമായ കെ സ്മാര്‍ട്ട് നടപ്പിലാക്കിയത്.

ഇന്ത്യയില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പദ്ധതിവിഹിതം അനുവദിക്കുന്ന സംസ്ഥാനം കേരളമാണ്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് അര്‍ഹമായ വിഹിതം ലഭിക്കുന്നില്ല. കടമെടുപ്പ് പരിധി നിയന്ത്രിച്ചത് കാരണം കടമെടുക്കാനും സാധിക്കുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിലും
സംസ്ഥാന സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. മന്ത്രി പറഞ്ഞു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു.
വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.
നഗരസഭാ എഞ്ചിനിയര്‍ വി.വി ഉപേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ,
നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ. പി രവീന്ദ്രന്‍, വി.ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി.പി ലത, പി.ഭാര്‍ഗവി,
മുന്‍ എം.എല്‍.എ കെ. പി സതീഷ് ചന്ദ്രന്‍, മുന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ ആസൂത്രണ സമിതിയംഗം വി.വി രമേശന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഇ ഷജീര്‍, റഫീക് കോട്ടപ്പുറം, വി അബൂബക്കര്‍,
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്,
മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ വി ദാമോദരന്‍, മാമുനിവിജയന്‍ , എറുവാട്ട് മോഹനന്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള , ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി രാഘവന്‍, മടിക്കൈ വൈസ് പ്രസിഡണ്ട് വി. പ്രകാശന്‍, എം. രാജന്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍,
പി വിജയകുമാര്‍ , അഡ്വക്കേറ്റ് നസീര്‍ , മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, പി. യു വിജയകുമാര്‍, എം ജെ ജോയ് , മൊയ്തു സി.എച്ച്, , പി. എം സന്ധ്യ, കെ.വി സുരേഷ് കുമാര്‍, വിവി ഉദയകുമാര്‍, സേതു ബങ്കളം തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍ കെ നന്ദി പറഞ്ഞു. നഗരസഭയുടെ സ്‌നേഹോപഹാരം ചെയര്‍പേഴ്‌സന്‍ ടിവി ശാന്ത മന്ത്രിക്ക്
സമര്‍പ്പിച്ചു. നഗരസഭാ ഓഫീസ് കെട്ടിടത്തിന്റെ സ്ഥലമെടുപ്പില്‍ സഹകരിച്ച വി.പി അബ്ദുള്‍ റഹ്‌മാന്‍, പി.യു ദിനചന്ദ്രന്‍ നായര്‍, കരാറുകാരന്‍ വി.വി മനോജന്‍ എന്നിവര്‍ക്ക് മന്ത്രി നഗരസഭയുടെ സ്‌നേഹോപഹാരം നല്‍കി.

നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡിലെ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവില്‍ മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ആദ്യ രണ്ടു നിലകളിലായിട്ടായിരിക്കും വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനവും ഫ്രണ്ട് ഓഫീസ് സംവിധാനവും. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്കായി എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഹാളിന് പുറമെ മറ്റ് യോഗങ്ങള്‍ ചേരുന്നതിനായി 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമ മുറിയും ഫീഡിങ് സെന്ററും ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്.
കൃഷിഭവന്‍, കുടുംബശ്രീ ഓഫീസുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. സേവന കാര്യക്ഷമത വര്‍ദ്ധിക്കും.
നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് കെട്ടിടത്തിന്റെ മൂന്നാം നില നിര്‍മ്മിച്ചിട്ടുള്ളത്.
രാജാ റോഡില്‍ ട്രഷറി ജംഗ്ഷനില്‍ നിന്ന് പുതിയ ഓഫീസ് സമുച്ചയം വരെ ഇന്റര്‍ലോക്ക് പാകിയ റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

2010ല്‍ നഗരസഭയായി മാറിയ ശേഷവും പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടര്‍ന്ന നീലേശ്വരം നഗരസഭാകാര്യാലയം സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുകയായിരുന്നു.
പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയാണ്.

പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കപ്പെടുന്നതിന് പിന്നാലെ അതിന് സമീപത്തു കൂടി ദേശീയ പാതയിലെ നെടുങ്കണ്ടയില്‍ നിന്ന് ട്രഷറി ജംഗ്ഷനിലേക്ക് നിര്‍മ്മിക്കപ്പെടുന്ന നിര്‍ദിഷ്ട കച്ചേരിക്കടവ് പാലവും സമീപന റോഡും കൂടി യാഥാര്‍ത്ഥ്യമാവുന്നതോടെ ഇതുവരെ അവികസിതമായി കിടന്ന ഒരു പ്രദേശം കൂടി നഗരസിരാകേന്ദ്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *