ഉദുമ: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഉദ്ഘാടകനായെത്തിയ പ്രശസ്ത സംഗീത അധ്യാപകന്‍വെള്ളിക്കോത്ത് വിഷ്ണുഭട്ട് സദസിനെ സ്‌കൂളിലെ ക്ലാസ്മുറിയാക്കി സംഗീതലോകത്തേക്ക് ആനയിച്ചത് വേറിട്ട അനുഭമായി മാറി. ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1994-95 ബാച്ചിന്റെ ഒപ്പോല കൂട്ടായ്മയുടെ സംഗമത്തിന്റെ ഉദ്ഘാടന വേദിയാണ് അദ്ദേഹം ക്ലാസ് മുറിയാക്കിയത്. പ്രസംഗത്തിന് പകരം ഭൂമിദേവി എല്ലാവര്‍ക്കും അമ്മയാണെന്ന മനോഹര ഗാനമാണ് അദ്ദേഹം പാടി സദസിനെ പഠിപ്പിച്ചെടുത്തത്. 29 വര്‍ഷത്തിന് ശേഷം അതേ സ്‌കൂളില്‍ ഇത്തരത്തില്‍ വേദിയുണ്ടാക്കിയത് പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഓര്‍മ്മ പുതുക്കലായി മാറി. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍പേഴ്സണ്‍ കെ.റീല കൊപ്പല്‍ അധ്യക്ഷയായി. ഒപ്പോല കൂട്ടായ്മയുടെ പ്രസിഡന്റ് വൈ.കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി.സിനിമ, ടെലിവിഷന്‍,സോഷ്യല്‍ മീഡിയ താരം ആവണി ആവൂസ് മുഖ്യാതിഥിയായി, ഉദുമ സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ സതീശന്‍ മാസ്റ്റര്‍ വിശിഷ്ടാതിഥിയായി. സംഘാടകസമിതി കണ്‍വീനര്‍ പി.മുഹമ്മദ് ബഷീര്‍ പാക്യാര സ്വാഗതവും പ്രോഗ്രാം കമ്മറ്റി ചെയര്‍മാര്‍ സി.കെ.രഞ്ജിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദേശീയ ഗെയിംസില്‍ ഗോവ പുട്ബോള്‍ ടീമിന്റെ പരിശീലകനായി തെരെഞ്ഞെടുക്കപ്പെട്ട സഹപാഠി അബ്ബാസിന് അനുമോദനവും തീവണ്ടി അപകടത്തില്‍ നിന്ന് സഹപാഠി മറിയകുട്ടിയെ രക്ഷിച്ച ഷംനാദനെ ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. ഭാരവാഹികളായി വൈ.കൃഷ്ണദാസ്(പ്രസിഡന്റ്),എ.താഹിറ, ബി.സുരേഷ്(വൈസ് പ്രസിഡന്റുമാര്‍), കെ.എം.ഹസൈനാര്‍(ജന.സെക്രട്ടറി), കെ.റീന, എം.എ.മുനീര്‍(ജോയന്റ് സെക്രട്ടറിമാര്‍), സി.കെ.രഞ്ജിത്ത്(ഖജാന്‍ജി).എന്നിവരെ തിരഞ്ഞെടുത്തു.