രാജപുരം: മാര്‍ച്ച് 25 മുതല്‍ ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യം ക്കെട്ട് ഉത്സവത്തിന് വെള്ളച്ചാല്‍ പ്രദേശിക സമിതി നടത്തിയ വെള്ളരി ,മത്തന്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനറും വാര്‍ഡ് മെമ്പറും കൂടിയായ പി ഗോപി നിര്‍വഹിച്ചു. പ്രദേശിക സമിതി പ്രസിഡന്റ് എ കുഞ്ഞിരാമന്‍ , സെക്രട്ടറി വി വിജയന്‍ വെള്ളച്ചാല്‍പ്രാദേശിക സമിതിയിലെ അംഗങ്ങള്‍ തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്ത്വം നല്‍കിയത്.