രാജപുരം: കേരള വനം വന്യ ജീവി വകുപ്പ് ഡിവിഷന്‍ കാഞ്ഞങ്ങാട് റെയ്ഞ്ച്, ഓട്ടമല വന സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ ആവോ ഗാവേം ചലേ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ സ്‌കൂളുകള്‍, ഊരുകള്‍, ഹോസ്റ്റലുകള്‍ എന്നിവ
കേന്ദ്രീകരിച്ചുകൊണ്ടുള്ള മെഗാ മെഡിക്കല്‍ ക്യാമ്പുകളില്‍ കാസര്‍കോട് ജില്ലയിലെ ആദ്യത്തേത് കാഞ്ഞങ്ങാട് ഐ.എം.എ യുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ ഓട്ടമല ചാമുണ്ടിക്കുന്ന് സ്‌കൂളില്‍ സംഘടിപ്പിച്ചു. ക്യാമ്പ് പനത്തടി ഗ്രാമപഞ്ചാ
യത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.ഐ.എം.എ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. വി.സുരേശന്‍ അധ്യക്ഷനായി.
ഓട്ടമലയിലെ ആറോളം ഊരുകളെ കേന്ദ്രീകരിച്ചുള്ള സ്‌പെഷ്യാലിറ്റി ക്യാമ്പ് പനത്തടി ഗ്രാമപഞ്ചായത്ത്, കെ ജി എം ഒ എ കാസര്‍കോട്, കേരള ഫോറസ്റ്റ്ഡിപ്പാര്‍ട്‌മെന്റ്, കേരള ആരോഗ്യവകുപ്പ്, കാസര്‍കോട് ഒബ്സ്റ്റട്രിക് ആന്‍ഡ്‌ഗേനകോളജികല്‍ സൊസൈറ്റി, ട്രൈബല്‍ വെല്‍ഫയര്‍ വകുപ്പ് എന്നിവരുടെ സംയുക്താ ഭിമുഖ്യത്തില്‍ ‘സ്‌നേഹ ഹസ്തം ‘എന്ന പേരിലാണ് നടത്തിയത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് മുഖ്യാതിഥിയായി. ഐ.എം.എ കാസര്‍കോട് ജില്ലാ
കോര്‍ഡിനേറ്റര്‍ ഡോ. ബി.നാരായണന്‍ നായ്ക് വിഷയാവതരണം നടത്തി. ചടങ്ങില്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ശ്രീജിത്ത് വീശിഷ്ടാതിഥിയായി. ഡെപ്യുട്ടി ഡി.എം.ഒ ഡോ. സന്തോഷ് കെ , കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ എ ടിമനോജ്,പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്
സണ്‍ സുപ്രിയ ശിവദാസ്
, വാര്‍ഡ് മെമ്പര്‍ പ്രീതി കെ എസ്, അഡിഷണല്‍ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ മധു
സൂധനന്‍ ,ഓട്ടമല വന
സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധസ്‌പെഷ്യയാലിറ്റികള്‍ ഉള്‍പ്പെടുത്തിയുള്ള ക്യാമ്പില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. ബി നാരായണനായിക്, ഡോ.ദാമോദരന്‍, ഡോ.സുരേശന്‍ വി, ഗൈനക്കോളജിസ്റ്റ് ഡോ. നീരജ നമ്പ്യാര്‍, അസ്ഥി രോഗ വിദഗ്ധന്‍ ഡോ. സാജു വി, നേത്ര രോഗ വിദഗ്ധന്‍ ഡോ. മനോജ് എ ടി, ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോ.അഹമ്മദ് കെ പി,സര്‍ജന്‍ ഡോ. വിനോദ് കുമാര്‍ പി, ശ്വാസകോശ വിദഗ്ധന്‍ ഡോ. പ്രവീണ്‍ കെ സി, ത്വക് രോഗ
വിദഗ്ധന്‍ ഡോ. അരുണ്‍ പി വി,ഓപ്‌ടോമെട്രിസ്റ്റ് ശ്രീമേഘ,മാനസികാരോഗ്യ വിദഗ്ധ ഡോ.ശബാന ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.ജനറല്‍ വിഭാഗം ഡോ.രാഘവന്‍ , ഡോ .സുകു സി, ഡോ, ജോണ്‍ ജോണ്‍ കെ, ഡോ. ഷിന്‍സി വി കെ, ഡോ. ശ്രവ്യ, ഡോ. പദ്മിനി എന്നിവര്‍ കൈകാര്യം ചെയ്തു. കഫ പരിശോധനക്ക് പൂടംകല്ല് ടി ബി യൂണിറ്റ് നേതൃത്വം നല്‍കി.ഡോ നീരജയുടെ നേതൃത്വത്തില്‍ സ്ത്രീകളെ പാപ് സ്മിയറിനു വിധേയരാക്കി.
ഈ ക്യാമ്പില്‍ പങ്കെടുക്കുന്ന പട്ടികവര്‍ഗക്കാരുടെ തുടര്‍ ചികിത്സകളും ഐ.എം.എ മേല്‍നോട്ടം വഹിക്കും. പാണത്തൂര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ ശബാന ബഷീര്‍ നന്ദിയും പറഞ്ഞു.