പനത്തടി: എ.കെ.സി.സി. പനത്തടി ഫൊറോനയുടെയും യൂത്ത് കൗണ്‍സിലിന്റെയും സംയുക്ത നേതൃ കണ്‍വെന്‍ഷന്‍ ‘സാല്‍വോസ്’ 29-ന് ഉച്ചയ്ക്ക് 2.30-ന് പനത്തടി സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയില്‍ നടക്കും. എ.കെ.സി.സി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്യും. എ.കെ.സി.സി.തലശേരി അതിരൂപത പ്രസിഡന്റ് ടോണി പുഞ്ചക്കുന്നേല്‍ മുഖ്യാതിഥിയാകും. പനത്തടി ഫൊറോന വികാരി ഫാ.ജോഫ് വാരണാത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. എ.കെ.സി.സി.ഫൊറോന ഡയറക്ടര്‍ ഫാ. ആന്റണി ചാണേക്കാട്ടില്‍ ആമുഖ പ്രഭാഷണം നടത്തും. ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴ അധ്യക്ഷനാകും. യൂത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഫാ.ജോര്‍ജ് പാഴേപറമ്പിലിന് സ്‌നേഹാദരവും മികച്ച കര്‍ഷകര്‍ക്കുള്ള ആദരവും നടക്കും.