ഉദുമ: സര്‍ഗ്ഗധാര കലാവേദി മുക്കുന്നോത്ത് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ 25-ാം വര്‍ഷത്തിന്റെ നെറുകയില്‍ എത്തിയിരിക്കുന്ന ഈ സുവര്‍ണ്ണ വേളയില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ക്ലബ്ബില്‍ വച്ച് നടന്നു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി കെ അശോകന്‍, ചന്ദ്രന്‍ നാലാം വാതുക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, മുന്‍ പഞ്ചായത്തംഗം രാധാക്യഷ്ണന്‍ മുക്കുന്നോത്ത്, ബാര മുക്കുന്നോത്ത്കാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റ് കുഞ്ഞികണ്ണന്‍ നായര്‍, വനിതാ കമ്മിറ്റി പ്രസിഡന്റ് പുഷ്പ ദാമോദരന്‍, ക്ലബ്ബ് യുഎഇ പ്രതിനിധി അനീഷ് വി.എം എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഷാജി സ്വാഗതവും സ്പോര്‍ട്സ് കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എം നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികള്‍: പി ലക്ഷ്മി (ചെയര്‍മാന്‍), രാധാകൃഷ്ണന്‍ എം (വര്‍ക്കിംഗ് ചെയര്‍മാന്‍), അനീഷ് വി എം (ജനറല്‍ കണ്‍വീനര്‍), ഷാജി (ട്രഷറര്‍).