വേലാശ്വരം : സമ്പൂര്‍ണ്ണ ആരോഗ്യം യോഗയിലൂടെ എന്ന സന്ദേശമുയര്‍ത്തി എല്ലാ ജില്ലയിലും സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന സൗജന്യ യോഗാപരിശീലനമാണ് ‘യോഗ ഫോര്‍ ആള്‍’ ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ വളരെ നല്ല മാര്‍ഗ്ഗമാണ് യോഗ എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ഇത്തരം കാഴ്ചപ്പാടോടെ കേരള സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലൂടെ യോഗ അസോസിയേഷന്‍ ഓഫ് കേരളയുമായി സഹകരിച്ച് കൊണ്ട് ‘യോഗ ഫോര്‍ ഓള്‍’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ യോഗ ക്ലാസുകള്‍ ഒന്നരമാസ കാലത്തോളം സൗജന്യമായി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കാഞ്ഞങ്ങാട് ഏരിയതല ഉദ്ഘാടനം ഗവ: യു.പി സ്‌കൂള്‍ വേലാശ്വരത്ത് വെച്ച് അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് ഉദ്ഘാടനം ചെയ്തു. യോഗ ഏരിയ പ്രസിഡണ്ട് കെ.വി. കേളു അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം കെ.വി. ഗണേഷ് പദ്ധതി വിശദീകരണം നടത്തി. വേലാശ്വരം ഗവ:യു.പി. സ്‌കൂള്‍ പ്രധാനദ്ധ്യാപകന്‍ ടി.വിഷ്ണുനമ്പൂതിരി , യോഗ അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗം എം.വി നാരായണന്‍, വിശ്വഭാരതി ക്ലബ്ബ് സെക്രട്ടറി അജയന്‍ പി.വി, സഫ്ദര്‍ഹാശ്മി ക്ലബ്ബ് സെക്രട്ടറി സജിത്ത്.പി, പി ടി എ പ്രസിഡണ്ട് വിനോദ്.പി, യോഗ ടീച്ചര്‍ മായ മാധവന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യോഗ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍ സ്വാഗതം പറഞ്ഞു. യോഗചിത്താരി മേഖല സെക്രട്ടറി പി.ശ്യാമള നന്ദി പറഞ്ഞു.