കേരള അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്ട്രേറ്റീവ് അംഗമായി മഹാരാഷ്ട്ര മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, എൻ. വാസുദേവൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം സത്യവാചകം ചൊല്ലികൊടുത്തു.
ഇതിനോടനുബന്ധിച്ചു നടന്ന ഔദ്യോഗിക ചടങ്ങിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബാലു എസ്.എസ്, തിരുവനന്തപുരം കെ.ഐ.ടി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. ഫത്താഹുദ്ദീൻ, എറണാകുളം കെ.ഐ.ടി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുരളി പള്ളത്ത് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, നിയമ സെക്രട്ടറി കെ.ജി. സനൽ കുമാർ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായി. രജിസ്ട്രാർ-ഇൻ-ചാർജ് ഷെറിൻ ആഗ്നസ് ഫെർണാൻഡസ് ചടങ്ങുകൾ സംഘടിപ്പിച്ചു.