കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം ചാക്കോ ചുമതലയേറ്റു. നിലവിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്നാണ് നിയമനം. റിസർവ് ബാങ്കും ഈ നിയമനം നേരത്തെ അംഗീകരിച്ചിരുന്നു. ഐഡിബിഐ ബാങ്കിന്റെ റീട്ടെയിൽ ബാങ്കിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറായി 5 വർഷക്കാലം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ജോർട്ടി കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്.