ഉദുമ : സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ 11 സീറ്റിലും യു. ഡി. എഫ്. പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കേവീസ് ബാലകൃഷ്ണന്‍, ബി. ബാലകൃഷ്ണന്‍, വി.ആര്‍. വിദ്യാസാഗര്‍, ഉദയമംഗലം സുകുമാരന്‍, എ. തുളസിദേവി, എന്‍.വി കമലാക്ഷന്‍ എന്നിവരും മുസ്ലിം ലീഗിലെ ടി.വി മുഹമ്മദ് കുഞ്ഞി, സി.എച്ച് മുഹമ്മദ് ഫസില്‍, കെ.പി ജമീല, കെ.പി. നസീറ, എം ഹമീദ് മാങ്ങാട് എന്നിവരെ റിട്ടണിങ് ഓഫീസര്‍ വിജയികളായി പ്രഖ്യാപിച്ചു. ബാങ്ക് നിലവില്‍ വന്നത് മുതല്‍ യു. ഡി. എഫ്. ഭരിക്കുന്ന ബാങ്കാണിത്. വി. ആര്‍. വിദ്യാസാഗര്‍ ആണ് നിലവിലെ പ്രസിഡന്റ്.