രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ്, പഞ്ചായത്ത് തല അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി ഉദ്ഘാടനം ചെയ്തു. അമ്പലത്തറ സബ് ഇന്‍സ്‌പെക്ടര്‍ സുമേഷ് ആര്‍, രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ശൈലജ കെ, പി ഗോപാലകൃഷ്ണന്‍, ജയശ്രീ എന്‍ എസ് എന്നിവര്‍ സംസാരിച്ചു.പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ജിനി പി സ്വാഗതവും പഞ്ചായത്തംഗം ബിന്ദുകൃഷ്ണന്‍ നന്ദി പറഞ്ഞു. കില റിസോഴ്‌സ് പേഴ്‌സണ്‍ നിഷ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തങ്കമണി എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു. ജാഗ്രതാ സമിതി പഞ്ചായത്ത്തല അംഗങ്ങളും , വാര്‍ഡ് തല അംഗങ്ങളും ക്ലാസ്സില്‍ പങ്കെടുത്തു.