രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ഓരോ പ്രദേശത്തെയും ജലലഭ്യത, വിനിയോഗം അടിസ്ഥാനമാക്കി തയ്യാറാക്കിയ ജലബജറ്റ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി പ്രകാശനം ചെയ്തു. പഞ്ചായത്ത് മുന്‍വൈസ്പ്രസിഡണ്ട് ബാനം കൃഷ്ണന്‍ ബജറ്റ് പുസ്തകം ഏറ്റ് വാങ്ങി. എം.ജി.എന്‍.ആര്‍.ഇ.ജി.എ എന്‍ജിനീയര്‍ ബിജു ജലബജറ്റിനെപ്പറ്റി വിശദീകരിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ കെ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ സി ഡി എസ് അംഗങ്ങള്‍, പഞ്ചായത്തിലെ കില റിസോഴ്‌സ് പേഴ്‌സണ്‍ രാമചന്ദ്രന്‍ , അസി.സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുമിത്രന്‍ ഒ വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.