ഉദുമ : ദേശീയ കുഷ്ടരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ത്വക്ക് രോഗ പരിശോധന മെഡിക്കല്‍ ക്യാമ്പ് നടത്തി. ആര്യടുക്കം കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എം.ബീവി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം.കായിഞ്ഞി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ജി. ഗോപകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടരന്മാരായ എം. റെജികുമാര്‍, എം.പി.ബാലകൃഷ്ണന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എം.സുരജ, കെ.സ്വാതി, കെ. ശോഭ എന്നിവര്‍ പ്രസംഗിച്ചു.