ആയമ്പാറ, വ്യായാമം ജീവിതത്തിന് അനിവാര്യമായ ഒരു ഘടകമാണ്. നീന്തലിലൂടെ ശരീരത്തിന്റെ എല്ലാഭാഗവും ചലനാത്മകമാവുന്നു. പണ്ട് കാലത്ത് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഉണ്ടായിരുന്ന കുളങ്ങളെല്ലാതന്നെ ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു. കൂടാതെ ഒഴുകികൊണ്ടിരുന്ന പുഴകളെല്ലാം വറ്റിവരണ്ടു. എങ്കിലും മഴക്കാലമായാല്‍ നാട്ടുപ്രദേശത്തെ കുട്ടികള്‍ക്ക് ജീവന്‍രക്ഷമാര്‍ഗമെന്ന നിലയില്‍ ആയമ്പാറ ശ്രീ വിഷ്ണുബാലവേദിയുടെ അന്‍പതോളം കുട്ടികള്‍ രണ്ടുമാസമായി പരിശീലിച്ചുവന്ന നീന്തലിന്റെ സമാപന ആഘോഷ ഉദ്ഘാടനം. കലാ കായികവേദി പ്രസിഡന്റ്. എം. മോഹനന്‍ കുണ്ടൂര്‍ നിര്‍വഹിച്ചു.ബാലവേദി കോഡിനേറ്റര്‍ എം. വേലായുധന്‍. സെക്രട്ടറി. കെ. ദാമോദരന്‍ മോലോത്തിങ്കാല്‍. വനിതാവേദി വൈസ് പ്രസിഡന്റ്. ജയന്തിരാജന്‍. കെ. കുഞ്ഞിരാമന്‍ മോലോത്തിങ്കാല്‍. രാജന്‍ പള്ളമല്‍. സുജിത്ത് കളത്തിങ്കാല്‍. സുകു പള്ളമ്മല്‍. പൊതു പ്രവര്‍ത്തകരായ. ഗോപാലന്‍ പള്ളമ്മല്‍. ആകാശ് പെരിയ. ആയമ്പാറ മഹാ വിഷ്ണു ക്ഷേത്ര വൈസ് പ്രസിഡന്റ്. കുഞ്ഞിരാമന്‍ ആകാശ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ബാലവേദി സെക്രട്ടറി. അഭിരാം നന്ദി പറഞ്ഞു