മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: കൊയ്ത്തുല്‍സവം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ പെടുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം 2024 ഏപ്രില്‍ 8, 9, 10, 11, 12 തീയതികളിലായി വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുകയാണ്. മഹോത്സവ ആവശ്യത്തിലേക്കായി കൃഷി ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പ് 2024 മാര്‍ച്ച് ഒന്നിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ അധ്യക്ഷനാവും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി,
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വാര്‍ഡംഗം ഷക്കീല ബദറുദ്ദീന്‍, കൃഷി ഓഫീസര്‍ സന്തോഷ് ചാലില്‍, ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ പെരിയ, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പ്രസിഡണ്ട് കൊട്ടന്‍ കുഞ്ഞി അടോട്ട്, അടോട്ട് മൂത്തേടത്ത് കുതിര് പുതിയ സ്ഥാനം പ്രസിഡണ്ട് രാഘവന്‍ പള്ളത്തിങ്കാല്‍, മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് എ.ബാലകൃഷ്ണന്‍ മാണിക്കോത്ത്, മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ എം. എന്‍. ഇസ്മായില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സി. യൂസഫ് ഹാജി, പ്രസ്സ് ഫോറം പ്രസിഡണ്ട് ടി. കെ. നാരായണന്‍,അരയ വളപ്പില്‍ കുഞ്ഞിക്കണ്ണന്‍,
എം. പൊക്ലന്‍,എ. തമ്പാന്‍,വേലായുധന്‍ കൊടവലം, എന്‍. അരവിന്ദാക്ഷന്‍ നായര്‍, അബ്ദുള്‍ റഹ്മാന്‍ വണ്‍ ഫോര്‍, വി.കമ്മാരന്‍ അരവിന്ദന്‍ മാണിക്കോത്ത്, നാരായണന്‍ മാസ്റ്റര്‍ മു തിയക്കാല്‍ എന്നിവര്‍ സംസാരിക്കും. മഹോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി. വി. കെ.ബാബു സ്വാഗതവും ട്രഷറര്‍ എം. കെ. നാരായണന്‍ നന്ദിയും പറയും. കൊയ്‌തെടുത്ത നെല്ല് കൂവം അളക്കുന്നതിനും മഹോത്സവ നാളുകളിലെ അന്നദാനത്തിനുമായി ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *