തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ (CET) 2022-2023 അധ്യയന വർഷം പഠനം പൂർത്തിയാക്കി ബിരുദം, ബിരുദാന്തര ബിരുദം നേടിയ വിദ്യാർത്ഥികളെ മാർച്ച് ഒന്നിനു കോളേജിലെ ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും. AICTE ചെയർമാൻ ഡോ. റ്റി .ജി സീതാറാം, വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് എന്നിവർ മുഖ്യാതിഥികളാകുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ .സേവ്യർ. ജെ. എസ് അധ്യക്ഷത വഹിക്കും.