വെള്ളിക്കോത്ത്: കൂലി കുടിശ്ശിക അനുവദിക്കുക,
600 രൂപയായി ദിവസവേതനം വര്‍ദ്ധിപ്പിക്കുക, മെറ്റീരിയല്‍ കുടിശ്ശിക അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയെ അസ്ഥിരപ്പെടുത്താന്‍ ഉള്ള നീക്കം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എന്‍.ആര്‍. ഇ. ജി വര്‍ക്കേഴ്‌സ് യൂണിയന്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വെള്ളിക്കോത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എന്‍ ആര്‍ ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ടി. എം. എ. കരീം പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി. കെ. കണ്ണന്‍ അധ്യക്ഷനായി. യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം പി. കൃഷ്ണന്‍, ചെറാക്കോ ട്ട് കുഞ്ഞിക്കണ്ണന്‍, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.സീത, കെ കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.ജി. പുഷ്പ സ്വാഗതം പറഞ്ഞു.